തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു|Thiruvananthapuram corporation councillor UDF candidate collapses to death | Kerala
Last Updated:
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു വി.ആർ. സിനി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്ന വി.ആർ. സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചാണ് സിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു വി.ആർ. സിനി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫാർമസി ബിരുദം നേടിയ സിനി ഒരു സംരംഭകയായിരുന്നു. സ്വന്തമായി ഫാർമസി സ്ഥാപനം നടത്തിവരികയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 14, 2025 10:28 AM IST
