ജഡ്ജി ഹണി എം വർഗീസിനെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ പരാതി | Complaint filed in High Court over cyber attack against Judge Honey M. Varghese | Kerala
Last Updated:
സമൂഹമാധ്യമങ്ങളിലൂടെ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെതിരായ സൈബർ അധിക്ഷേപത്തിൽ നടപടിയാവശ്യപ്പെട്ട് ന്യായാധിപരുടെ സംഘടന ഹൈക്കോടതിയിൽ. ജുഡീഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അധിക്ഷേപ പരാമർശം ഉയർത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
സമൂഹമാധ്യമങ്ങളിലൂടെ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജുഡീഷ്യൽ ഓഫീസേഴ്സ് ഹൈക്കോടതിക്ക് നിവേദനം നൽകിയത്. അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള വിവരങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ അധിക്ഷേപം നടത്തിയവരുടെ ഫേസ്ബുക്കിന്റെയും യൂട്യൂബിന്റെയും ലിങ്കുകളും ഇതിൽ പങ്കുവച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗമാണ് ഇതിൽ എന്തെങ്കിലും നടപടിയെടുക്കണമോയെന്ന് തീരുമാനിക്കുന്നത്.
നടന് ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജഡ്ജിക്കെതിരെ അധിക്ഷേപ കമന്റുകൾ ഉയർന്നത്.
Kochi [Cochin],Ernakulam,Kerala
December 15, 2025 5:37 PM IST
