‘ എവിടെ കുത്തിയാലും താമര വരുന്നു എന്ന പരാതി കേരളത്തിൽ ഇല്ലേ?’ രാഹുൽ ഗാന്ധിയോട് ബി. ഗോപാലകൃഷ്ണൻ | BJP leader b gopala Krishnan asks Congress leader Rahul on what happened to his vote chori allegation in kerala | Kerala
Last Updated:
ബി.ജെ.പി. ജയിക്കുമ്പോൾ മാത്രമേയുള്ളോ താങ്കളുടെ വോട്ട് ചോരി ഗീർവാണമെന്ന് ബി. ഗോപാലകൃഷ്ണൻ
കൊച്ചി: കേരളത്തിൽ വോട്ട് ചോരി ഇല്ലേയെന്നും കോൺഗ്രസ് ജയിച്ചപ്പോൾ വോട്ട് ചോരി ഇല്ലാതായോയെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. എവിടെ കുത്തിയാലും താമര വന്നോ എന്ന അന്വേഷണം കേരളത്തിൽ വേണ്ടേയെന്നും അദ്ദേഹം രാഹുൽ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചു.
വിദേശ വനിതകളാരെങ്കിലും 25 വോട്ട് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും അദ്ദേഹം രാഹുൽ ഗാന്ധിയോടായി ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു ബി. ഗോപാലകൃഷ്ണൻ്റെ വാക്കുകൾ.
കേരളത്തിൽ വോട്ട് ചോരി ഇല്ലെ…? രാഹുൽ ഗാന്ധിയോട് ചോദ്യവുമായി ബി.ഗോപാലകൃഷ്ണൻ.!!!
എവിടെ കുത്തിയാലും താമര വന്നോ എന്ന അന്വേഷണം വേണ്ടെ?.. വിദേശ വനിത ആരെങ്കിലും ഇരുപത്തിയഞ്ച് വോട്ട് ചെയ്തൊ എന്ന് അന്വേഷണം നടത്തണ്ടെ ? വ്യാജ വീട്ടു നമ്പറിൽ എത്രവോട്ട് ചേർത്തു? ഇതൊക്കെ അന്വേഷിക്കണ്ടെ മിസ്റ്റർ രാഹുൽ … അതൊ കോൺഗ്രസ്സ് ജയിച്ചപ്പോൾ വോട്ട് ചോരി ഇല്ലാതായോ? ഒന്നും അന്വേഷിക്കാതെ ഈ വിജയം നിയമസഭയിലേക്കുള്ള ചൂണ്ട് പലക എന്ന് പറയുമ്പോൾ ഇതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ താങ്കൾ ചൂണ്ടിക്കാട്ടിയ കാര്യം അപ്രസക്തമാണ് കേരളത്തിൽ എന്നാണൊ ? അതൊ ബി.ജെ.പി. ജയിക്കുമ്പോൾ മാത്രമേയുള്ളൊ താങ്കളുടെ വോട്ട് ചോരി ഗീർവാണം?. രാഹുൽ ഗാന്ധി മറുപടി പറയണം.. അല്ലങ്കിൽ ഇത് വരെ രാഹുൽ ഗാന്ധി വോട്ട് ചോരിയെപ്പറ്റി പറഞ്ഞത് ശുദ്ധ തട്ടിപ്പും ബി.ജെ.പി വിജയത്തോടുള്ള അസൂയയും മാത്രമാണെന്ന് വിലയിരുത്തേണ്ടിവരും.’വോട്ട് ചോരി വിവാദത്തിന് പിന്തുണ നൽകിയ വിഡി സതീശനും എം.വി.ഗോവിന്ദനും വോട്ട് ചോരി ഉണ്ടായിട്ടുണ്ടോ അന്വേഷണം നടത്തേണ്ടതല്ലെ എന്ന ചോദ്യങ്ങൾക്ക്ഉത്തരം പറയണം. കോൺഗ്രസ്സ് ജയിക്കുമ്പോൾ വോട്ട് ചോരില്ല ബി.ജെ.പി ജയിക്കു ന്നിടത്ത് മാത്രമെ വോട്ട് ചോരി ഉണ്ടാകുഎന്നാണങ്കിൽ അങ്ങിനെ ആകട്ടെ അത് തുറന്ന് പറയണം…
Thiruvananthapuram,Kerala
December 15, 2025 6:38 PM IST
