പാലക്കാട് CPM പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ; പ്രധാനമന്ത്രിയുടെ പുസ്തകം വായിച്ചതു കൊണ്ടെന്ന് | CPM Panchayat President in Palakkad joins BJP | Kerala
Last Updated:
ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനാണ് ബാലഗംഗാധരനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്
പാലക്കാട്: പൊൽപ്പുളി സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് ബാലഗംഗാധരൻ.
ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനാണ് ബാലഗംഗാധരനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നാണ് ബാലഗംഗാധരൻ്റെ വിശദീകരണം.
സിപിഐഎം നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനവും ഉന്നയിച്ചു. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ കൂട്ടിച്ചേർത്തു.
December 15, 2025 8:52 PM IST
