രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി | rahul mankoottathil mla offers prayers at kottayam cheruvally judgiyammavan kovil | Kerala
Last Updated:
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി, വഴിപാട് നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് ദർശനത്തിനെത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്.
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിൻ്റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയത്. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്ച വാദത്തിനെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
Kottayam,Kerala
December 15, 2025 10:05 PM IST
