Leading News Portal in Kerala

ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം Rahul Easwar gets bail in cyber abuse of victim in a sexual harassment case | Kerala


Last Updated:

റിമാൻഡിലായി16 ദിവസത്തിന് ശേഷമാണ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത്

രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നൽകിയ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിൽ  രാഹുൽ ഈശ്വറിന് ഒടുവിൽ  ജാമ്യം. കേസിൽ അറസ്റ്റിലായ രാഹുൽ ഈശറിന് 16 ദിവസത്തെ റിമാൻഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച രാവിലെ വാദം പൂർത്തിയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്.

സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, മറ്റ് കേസുകളിൽ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും രണ്ടു ദിവസത്തെ കസ്റ്റഡിവേണമെന്നും ജാമ്യഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഇത്രയും ദിവസത്തിന് ശേഷം എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതി ചോദിച്ചത്. തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി. ഈ കേസിൽ രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എന്നിവരടക്കം 6 പ്രതികളാണുള്ളത്.  സന്ദീപ് വാര്യരുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.