സർക്കാരിന്റെ ക്രിസ്മസ് സത്ക്കാരത്തിൽ അതിഥിയായി ഭാവന | Bhavana was guest to chief minister Pinarayi Vijayan Xmas celebrations | Kerala
Last Updated:
മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികൾ പങ്കെടുത്തു
ഡിസംബർ 16 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ (Christmas – New Year celebrations) അതിഥിയായി നടി ഭാവന (Actor Bhavana). തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലുകൾ ഒന്നിൽ വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികൾ പങ്കെടുത്തു. മതനേതാക്കൾ, സാമൂഹിക, സാംസ്കാരിക വ്യക്തികൾ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ അതിഥി പട്ടികയിൽ ഇടം നേടി.
ഡിസംബർ 22ന് ലോക് ഭവനിൽ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവർണർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ നിന്ന് വ്യത്യസ്തമാണ് ഈ സർക്കാർ പരിപാടി. പോയവർഷം ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച വിവരം വാർത്തയായിരുന്നു. ഇക്കുറി ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ ക്ഷണം ആർക്കൊക്കെ എന്ന വിവരം പുറത്തുവന്നിട്ടില്ല.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) പോലുള്ള മറ്റ് സർക്കാർ പരിപാടികളിൽ ഭാവന മുമ്പ് പ്രത്യേക അതിഥിയായിരുന്നു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, ഭാവന മലയാള സിനിമയിൽ നായികാവേഷം ചെയ്ത സിനിമയായിരുന്നു സംവിധായകൻ ഷാജി കൈലാസിന്റെ ‘ഹണ്ട്’. ‘ചിന്താമണി കൊലക്കേസ് ‘ എന്ന ചിത്രത്തിന് ശേഷം ഭാവന ഡോക്ടറുടെ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു.
സഹോദരൻ ജയദേവ് സംവിധാനം ചെയ്ത ‘ദി ഡോർ’ എന്ന തമിഴ് സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. ഭർത്താവ് നവീൻ രാജനായിരുന്നു ഈ ചിത്രത്തിന്റെ നിർമാണം.
Summary: Actress Bhavana was the guest of honour at the state government’s official Christmas and New Year celebrations held in Thiruvananthapuram on December 16. The event was held at one of the star hotels in Thiruvananthapuram. Kerala Chief Minister Pinarayi Vijayan hosted the event. Various distinguished guests attended. Religious leaders, social and cultural figures, high-ranking officials and political leaders made it to the guest list
Thiruvananthapuram,Kerala
December 16, 2025 3:35 PM IST
