Leading News Portal in Kerala

ആലപ്പുഴയിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു; സുഹൃത്ത് പിടിയിൽ | KAAPA Case accused dies following head injuries in Alappuzha attack | Crime


Last Updated:

ലഹരിമരുന്ന് ഇടപാടുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സാംസൺ

മരിച്ച ലിജിൻ ലക്ഷ്മണൻ, പ്രതി സാംസൺ
മരിച്ച ലിജിൻ ലക്ഷ്മണൻ, പ്രതി സാംസൺ

ആലപ്പുഴ: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പാ കേസ് പ്രതിയായ എരമല്ലൂർ സ്വദേശി ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ നവംബർ 24-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെ ലിജിനും സുഹൃത്തായ സാംസണും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, പ്രകോപിതനായ സാംസൺ പട്ടിക കൊണ്ട് ലിജിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന ദിവസം രാത്രി തന്നെ പ്രതി സാംസണെ അരൂർ പോലീസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയിരുന്നു. ലഹരിമരുന്ന് ഇടപാടുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സാംസൺ.