വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ| elected BJP Ward Councillor designated Gets 36-Year Jail Term in Attempted Murder Case in Thalassery kannur | Crime
Last Updated:
സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ
കണ്ണൂർ: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു.
സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.1,08,000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബറിലായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്.
യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2007 ഡിസംബർ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്.
Summary: A BJP-Elected ward councillor has been sentenced to 36 years in prison in an attempted murder case. U Prashanth, who was elected to the Thalassery Municipality, received the sentence. Along with Prashanth, ten BJP workers were convicted by the court. The case pertains to an attempt to murder CPM worker P Rajesh. Each convict must also pay a fine of ₹1,08,000.
Kannur,Kannur,Kerala
December 18, 2025 7:11 AM IST
