വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു | Infant dies after falling into well while mother was drawing water in udupi | India
Last Updated:
സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗൺ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു വരികയാണ്
ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗൺ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
Udupi,Karnataka
December 18, 2025 10:25 AM IST
