‘വിളയാതെ ഞെളിയരുത്; ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും:’ വെള്ളാപ്പള്ളി നടേശൻ Vellappally Natesan criticize former Thiruvananthapuram Mayor Arya Rajendran | Kerala
Last Updated:
ആര്യയുടെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെതിര രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും അഹങ്കാരവുമാണെന്നും ആര്യയുടെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്നും അദ്ദഹം പറഞ്ഞു. പണ്ടത്തെ കാലമല്ല. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. നല്ല പെരുമാറ്റം വേണം. ചെറുപ്രായത്തിൽ ഭരണം ലഭിച്ചതുകൊണ്ട് ആര്യയ്ക്ക് പക്വത കാണിക്കാനായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗുകാർ തന്നെ മുസ്‌ലിം വിരോധിയായി കണ്ട് വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചെന്നും മുസ്‌ലിം സമുദായത്തെ അല്ല, ലീഗിനെയാണ് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. മത വിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു. തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. മലപ്പുറം പാർട്ടിയാണ് ലീഗ്. എസ്എൻഡിപി യോഗത്തിനെ തകർക്കാൻ ലീഗ് ശ്രമിച്ചു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 18, 2025 2:40 PM IST
