Leading News Portal in Kerala

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും  Justice Souman Sen appointed as Chief Justice of Kerala High Court Justice Muhammad Mushtaq to be Chief Justice of Sikkim High Court | India


Last Updated:

നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍

News18
News18

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍. കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് സൗമെന്‍ സെന്‍ 2026 ജനുവരി 9ന് ചുമതലയേൽക്കും.

അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതിചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ രേവതി പി മോഹിത് ദേരയെ മേഘാലയ  ഹൈക്കോടതിചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായ എംഎസ് സോനകിനെ ജാർഖണ്ഡ്  ഹൈക്കോടതിചീഫ് ജസ്റ്റിസായും ഒഡീഷ ഹൈക്കോടതി ജഡ്ജിയായ സൻഗം കുമാർ സഹോയെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശചെയ്തു

മലയാളം വാർത്തകൾ/ വാർത്ത/India/

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും