കോഴിക്കോട് അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി | Five-year-old boy murdered by mother in kozhikode | Crime
Last Updated:
കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്
കോഴിക്കോട്: പുന്നശ്ശേരിയിൽ അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുന്നശ്ശേരി സ്വദേശി അനുവിന്റെ മകൻ നന്ദഹർഷിൻ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയായ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടി ഉറങ്ങിയത്. ശനിയാഴ്ച പുലർച്ചെയാണ് വീടിന്റെ മുകൾ നിലയിലുള്ള അമ്മയുടെ മുറിയിലേക്ക് കുട്ടി പോയത്. അവിടെ വെച്ചാണ് അനു മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അനു തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
അനുവിന് കഴിഞ്ഞ കുറച്ചു കാലമായി കടുത്ത മാനസിക വിഷമതകളുണ്ടായിരുന്നുവെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Kozhikode,Kerala
Dec 20, 2025 10:33 PM IST
