തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് നേതാവ് മരിച്ചു|dalit congress leader electrocuted to death by solar fence in thiruvananthapuram | Kerala
Last Updated:
ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റ വെട്ടാനായി പോയതായിരുന്നു വിൽസൺ
തിരുവനന്തപുരം: സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു. പാലോട് പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്. പാലോട് തെന്നൂരിലെ ഐഎൻടിയുസി (INTUC) തൊഴിലാളി കൂടിയാണ് ഇദ്ദേഹം.
ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റ വെട്ടാനായി പോയതായിരുന്നു വിൽസൺ. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്ബാൽ കോളേജിന് പിന്നിലുള്ള സ്ഥലത്തെ സോളാർ വേലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
