വാളയാർ ആൾക്കൂട്ട കൊല: പ്രതികളിൽ 4 പേർ BJP അനുഭാവികൾ, ഒരാൾ CITU പ്രവർത്തകനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്| Walayar Mob Lynching 4 BJP Supporters and 1 CITU Worker Among Accused Says Special Branch | Kerala
Last Updated:
അറസ്റ്റിലായവർ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു
വാളയാർ ആൾക്കൂട്ട കൊലയിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 1, 2, 3, 5 പ്രതികൾ BJP അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരയണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി എം ഗോപകുമാർ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി അനേഷണത്തിന് മേൽനോട്ടം വഹിക്കും.
എസ്/എസ്ടി അട്രോസിറ്റി ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു.
അറസ്റ്റിലായവർ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിൽ പലരും ഒളിവിലാണ്. കേസിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകത്തിൻ്റെ വകുപ്പുകൾ ചുമത്തിയിട്ടില്ല. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാം നാരായണൻ്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
Palakkad,Palakkad,Kerala
വാളയാർ ആൾക്കൂട്ട കൊല: പ്രതികളിൽ 4 പേർ BJP അനുഭാവികൾ, ഒരാൾ CITU പ്രവർത്തകനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
