ഗ്യാസിൻ്റെ പ്രശ്നത്തിൽ ഗുളികവാങ്ങാൻ പോയ കോൺഗ്രസ് കൗൺസിലർ പാലക്കാട് യോഗത്തിലെത്താൻ വൈകി UDF member expelled from voting in Palakkad municipality for arriving late | Kerala
Last Updated:
കോൺഗ്രസ് അംഗത്തിന് വോട്ട് ചെയ്യാനാകാഞ്ഞതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ വോട്ടെടുപ്പിൽ പങ്കെടുത്തത്
പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനിടെ വൈകിയെത്തിയെന്ന് പറഞ്ഞ് യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി. യു.ഡി.എഫ് കൌൺസിലറായ പ്രശോഭിനെയാണ് വെകിയെത്തിയതിന്റെ പേരിൽ വോട്ടെടുപ്പിൽ നിന്ന് മാറ്റി നിർത്തിയത്. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശോഭ് വൈകിയെത്തിയത്.
കൗൺസിൽ യോഗം ചേർന്ന് 2-3 മിനിറ്റുകൾ മാത്രം വൈകിയാണ് പ്രശോഭ് ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസർ പ്രശോഭിനോട് പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം മനപ്പൂർവ്വം വൈകിയതല്ലെന്നും ഗ്യാസിൻ്റെ പ്രശ്നമുള്ളത് കൊണ്ട് ഗുളികവാങ്ങാനായി പോയതാണെന്നുമാണ് വൈകിയെത്താനുള്ള കാരണമെന്നുമാണ് പ്രശോഭ് പ്രതികരിച്ചത്. പ്രശോഭിന് വോട്ട് ചെയ്യാനാകാഞ്ഞതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ ചെയർമാനായി ബിജെപിയിലെ പി സ്മിതേഷ് തെരഞ്ഞെടുക്കപ്പെട്ടു.
Palakkad,Kerala
