Leading News Portal in Kerala

‘മേയറാകാൻ പണപ്പെട്ടി’ തൃശൂർ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു | Congress suspends Thrissur corporation councillor Laly James following her money for mayor allegations | Kerala


Last Updated:

ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്

News18
News18

തൃശ്ശൂർ: പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണ ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ്. ത‍ൃശൂര്‌ മേയർ തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയതിനാണ് ലാലി വിമർശനം. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയതെന്നാണ് ആരോപണം ഉന്നയിച്ചത്.

നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.കെ.സി. വേണുഗോപാൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു. തുടർന്ന്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി ആണ് നടപടി സ്വീകരിച്ചത്.

ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയായിരുന്നു ആരോപണം.

ലാലി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വവും നിജി ജസ്റ്റിനും രംഗത്തെത്തി. വിവാദങ്ങളെ ഭയക്കുന്നില്ലെന്നും ലാലിയുടെ വിമർശനങ്ങൾക്ക് പാർട്ടി നേതൃത്വം കൃത്യമായ മറുപടി നൽകുമെന്നും നിജി ജസ്റ്റിൻ വ്യക്തമാക്കി. കഴിഞ്ഞ 28 വർഷമായി പാർട്ടിയുടെ സജീവ പ്രവർത്തകയാണെന്നും സ്ഥാനമാനങ്ങൾ വരുമെന്നും പോകുമെന്നും പറഞ്ഞ അവർ, ലാലിയുമായി വ്യക്തിപരമായ തർക്കത്തിനില്ലെന്നും കൂട്ടിച്ചേർത്തു.