പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല LDF and UDF unite in Pathanamthitta Ayiroor Panchayat to avoid BJP from taking power | Kerala
Last Updated:
ബിജെപി അധികാരത്തിൽ വരാതിരിക്കാനായരുന്നു ഇടത് വലത് മുന്നണികളുടെ നീക്കം.
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ പഞ്ചായത്ത് ഭരണം പിടിക്കാനാകാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി.ബിജെപി അധികാരത്തിൽ വരാതിരിക്കാനായരുന്നു ഇടത് വലത് മുന്നണികളുടെ ഈ നീക്കം.
ആകെ 16 വാർഡുകളാണ് പഞ്ചായത്തിലുള്ളത് . ഇതിൽ ആറ് സീറ്റിൽ എൻഡിഎയ്ക്കായിരുന്നു വിജയം. അഞ്ച് സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ എൽഡിഎഫും വിജയിച്ചു.മൂന്ന് സീറ്റിൽ സ്വതന്ത്രരും ജയിച്ചു.
ഇരുമുന്നണികളുടെയും പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി. സുരേഷ് കുഴിവേലിലിനെ ഇരുമുന്നണികളും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പൊതുസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Pathanamthitta,Kerala
Dec 27, 2025 10:22 PM IST
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
