ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ Fan who caught batsmans six with one hand in gallery wins one crore rupees | Sports
Last Updated:
ആരാധകൻ ക്യാച്ചെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
കഴിഞ്ഞ ദിവസമായിരുന്നു എസ്എ20 ക്രിക്കറ്റ് ലീഗിന്റെ നാലാം പതിപ്പിന് തുടക്കമായത്. ഡർബൻ സൂപ്പർ ജയന്റ്‌സും എംഐ കേപ് ടൗണും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റയാൻ റിക്കെൽട്ടൺ എംഐ കേപ് ടൗണിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. വെള്ളിയാഴ്ച (ഡിസംബർ 26) കേപ് ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന മത്സരത്തിൽ, ഡർബന്റെ സൂപ്പർ ജയന്റ്സിനെതിരെ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എംഐ കേപ് ടൗണിനു വേണ്ടി ഇന്നിംഗ്സ് തുറന്ന ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 63 പന്തിൽ നിന്ന് അഞ്ച് ഫോറുകളും 11 സിക്സറുകളുമടക്കം 113 റൺസ് നേടി.
റിക്കെൽട്ടണിന്റെ 11 സിക്സറുകൾക്ക് എംഐ കേപ് ടൗണിനെ മത്സരം ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് ഒരു ആരാധകന് 1.07 കോടി രൂപ നേടാൻ സഹായിച്ചു. എങ്ങനെയന്നല്ലേ? ക്വേന മഫാക എറിഞ്ഞ പതിമൂന്നാം ഓവറിലെ നാലാം പന്തിൽ റിക്കൽട്ടൺ അടിച്ചു പറത്തിയ സിക്സ് ഒരു കൈകൊണ്ട് ഗ്യാലറിയിലിരുന്ന ആരാധകൻ ഒരു കൈകൊണ്ട് പിടിച്ചു. ഒരു കൈകൊണ്ട് നേടിയ ക്യാച്ച് അദ്ദേഹത്തിന് നേടിക്കൊടുത്തതാകട്ടെ 2 മില്യൺ റാൻഡും (ഏകദേശം 1,07,76,586 രൂപ)
അതും ഒറ്റക്കൈകൊണ്ടെടുത്ത ക്യാച്ച് കണ്ട് ചുറ്റും നിന്നവരെല്ലാം അമ്പരന്നു. ആരാധകൻ ക്യാച്ചെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എസ്എ20 കോണ്ടസ്റ്റിന്റെ ഭാഗമായാണ് മത്സരത്തിനിടെ ഒറ്റക്കൈയ്യിൽ ക്യാച്ചെടുക്കുന്നവർക്ക് സമ്മാനത്തുക നൽകുന്നത്.
ആദ്യം ബാറ്റുചെയ്ത ഡർബൻ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയത്. ഡെവൺ കോൺവേ 33 പന്തിൽ നിന്ന് 64 റൺസ് (7 ഫോറും 2 സിക്സും) നേടി ടോപ് സ്കോറായി.മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 25 പന്തിൽ നിന്ന് 40 റൺസ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണിനായി റിക്കൽട്ടൺ സെഞ്ചുറിയോടെ തിളങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 217-7 ന് ടീമിന്റെ ഇന്നിങ്‌സ് അവസാനിച്ചു.
New Delhi,New Delhi,Delhi
