സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ പിടിയിൽ | UP school teacher held for abusing minor student in Malampuzha | Crime
Last Updated:
കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകനിൽ നിന്ന് തന്നെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്
പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. യു.പി. സ്കൂളിലെ അധ്യാപകനായ അനിലാണ് പിടിയിലായത്. കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്.
സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകനിൽ നിന്ന് തന്നെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാനാണ് സാധ്യത.
Palakkad,Kerala
