Leading News Portal in Kerala

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു | Veteran ecologist Madhav Gadgil passes away in Pune | India


Last Updated:

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

മാധവ് ഗാഡ്ഗിൽ
മാധവ് ഗാഡ്ഗിൽ

മുംബൈ:‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പുനൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു

ഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ അദ്ദേഹം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി സമർപ്പിച്ച ‘ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടി’ലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി സംരക്ഷണവും വികസനവും എങ്ങനെ ഒത്തുപോകണം എന്നതിൽ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു.