Kerala Gold Rate| മുകളിലേക്ക് കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം | kerala gold price update on 09 january 2026 know the rates | Money
Last Updated:
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിയിൽ വർധനവ്. പവന് 520 രൂപ വർധിച്ച് 1,01,720 രൂപയായി. ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്ത് 1,16,000 രൂപയെങ്കിലും വേണ്ടി വരും. ഗ്രാമിന് 65 രൂപ വർധിച്ച് 12,715 രൂപയാണ് രേഖപ്പെടുത്തിയത്.
8 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 83,224രൂപയായി. ഗ്രാമിന് 10,403രൂപയാണ്. വെള്ളി ഗ്രാമിന് 252 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര സ്വർണവിലയിലെ വർധനവിന്റെ സ്വാധീനത്തിൽ ലാഭമെടുപ്പ് വർധിച്ചതും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമായത്. എന്നാൽ തൊട്ടടുത്ത ദിവസമാകുമ്പോഴേക്കും വില കൂടിയിരിക്കുകയാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയെങ്കിലും പിന്നീട് വർധിച്ചു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Thiruvananthapuram,Kerala
Jan 09, 2026 10:49 AM IST
