പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം; യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചശേഷം നഗ്നനാക്കി നടത്തി relationship with a minor girl Young man tied up beaten and then stripped naked in odisha | Crime
Last Updated:
യുവാവിന്റെ കാർ ജനക്കൂട്ടം തല്ലി തകർക്കുകയും വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നനാക്കിയ ശേഷം കൈകൾ ബന്ധിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദിച്ചശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. ഇരുവരുടെയും ബന്ധം മുമ്പ് കടുത്ത വഴക്കിലേക്ക് നയിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ജനുവരി രണ്ടിന് യുവാവും പെൺകുട്ടിയും പരസ്പരം കണ്ടുമുട്ടിയിരുന്നു. ഇത് പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടു. അവർ ഉടൻ ഇടപെടുകയും അത് വലിയ വഴക്കിലേക്ക് നയിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവുമായി വഴക്കിടുന്നത് കണ്ട് ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. യുവാവിന്റെ കാർ ജനക്കൂട്ടം തല്ലി തകർത്തു. തുടർന്ന് യുവാവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നനാക്കിയ ശേഷം കൈകൾ ബന്ധിച്ച് ക്രൂരമായി മർദിച്ചു. ഇതിന് ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തി. ഈ ദൃശ്യങ്ങൾ ജനക്കൂട്ടം ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ പിന്നീട് വൈറലായി. വൈറലായ വീഡിയോയ്ക്കെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു.
തുടർന്ന് യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. പൊതുഇടത്തിൽ അപമാനിക്കപ്പെട്ടതായും ശാരീരികമായി ആക്രണത്തിന് ഇരയായതായും അവർ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, അഡീഷണൽ ജില്ലാ കളക്ടർ, ഡെപ്യൂട്ടി ജില്ലാ കളക്ടർ, അഡീഷണൽ എസ്.പി, എസ്.ഡി.പി.ഒ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി.
പോലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ ആക്രമിച്ച രണ്ട് പേരെ ഇതിനോടകം അറസ്റ്റു ചെയ്തു. ശേഷിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അവർ അറിയിച്ചു.
Odisha (Orissa)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം; യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചശേഷം നഗ്നനാക്കി നടത്തി
