Leading News Portal in Kerala

കമ്മിഷണർ ഓഫീസിൽ പരാതി നൽകാനെത്തി; മടങ്ങിയത് പോലീസുകാരന്റെ ബൈക്കുമെടുത്ത്: യുവാവ് പിടിയിൽ | Policeman’s bike theft arrest has been made by the Cantonment police in Thiruvananthapuram | Crime


Last Updated:

വിചിത്രമായ മോഷണം പോലീസിനെ കുറച്ചൊന്നുമല്ല വലച്ചത്

News18
News18

സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം മാനവീയം വീഥിയിൽ വെച്ച് കന്റോൺമെന്റ് പോലീസാണ് അമൽ സുരേഷ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മിഷണറായി കെ. കാർത്തിക് ചുമതലയേറ്റതിന് പിന്നാലെ നടന്ന ഈ വിചിത്രമായ മോഷണം പോലീസിനെ കുറച്ചൊന്നുമല്ല വലച്ചത്.

സ്വന്തം പിതാവിനെതിരെ പരാതി നൽകാനാണ് അമൽ കമ്മിഷണർ ഓഫീസിൽ എത്തിയത്. എന്നാൽ പരാതി നൽകുന്നതിനിടെ പോലീസുകാരുമായി തർക്കമുണ്ടാവുകയും, തുടർന്ന് ദേഷ്യപ്പെട്ട് പുറത്തിറങ്ങിയ അമൽ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പോലീസുകാരന്റെ ബൈക്കുമായി കടന്നുകളയുകയുമായിരുന്നു.

മോഷ്ടിച്ച ബൈക്കിൽ നഗരത്തിലുടനീളം കറങ്ങിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ രാത്രിയോടെ മാനവീയം വീഥിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.