Leading News Portal in Kerala

കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു middle-aged man died after the fire spread to his body while setting fire to grass in a field in Kollam | Kerala


Last Updated:

പുകയും ചൂടുമേറ്റ് ആൾ കുഴഞ്ഞ് വീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് കയറുകയുമായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു. മുഖത്തല കല്ലുവെട്ടാംകുഴിയിലാണ് സംഭവം.കൊല്ലം കാവനാട് കഞ്ഞിമേൽശേരി സ്വദേശി ദയാനിധി ഷാനാണ് മരിച്ചത്.

കല്ലുവെട്ടാംകുഴിയിലുള്ള വാടകവീടും പരിസരവും വൃത്തിയാക്കാനെത്തിയതായിരുന്നു ഷാൻ. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പറമ്പിലേക്കും പടരുകയായിരുന്നു. ഇതോടെ ഷാൻ തീയണയ്ക്കാനായി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

എന്നാൽ അവരെത്തുന്നതിന് മുന്നേ പുകയും ചൂടുമേറ്റ് ഷാൻ കുഴഞ്ഞ് വീണു. പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് കയറി മരിക്കുകയുമായിരുന്നു  എന്നാണ് വിവരമെന്ന്പി സി . വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ആളായിരുന്നു ഷാൻ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.