80 ശതമാനം പ്രദേശവും മഞ്ഞില്‍ മൂടിക്കിടന്നിട്ടും പേര് ഗ്രീന്‍ലന്‍ഡ് ; എന്തുകൊണ്ട് ? Why is it called Greenland even though 80 percent of its area is covered in ice | World
ഗ്രീന്‍ലന്‍ഡിലെ ജലാശയങ്ങളില്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിലെ ദേശീയ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍ എസ്ഐകെയുടെ ചെയര്‍മാനായ ജെസ് ബെര്ത്തല്സെന് ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് അങ്ങനെ ഒന്ന് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങളുടെ അടിസ്ഥാനത്തെ ബെര്ത്തല്സെന് കൂടുതല്‍ ചോദ്യം ചെയ്തു, “ഡാനിഷ് നാവികസേന ഗ്രീന്‍ലന്‍ഡ് ജലാശയങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്, ഞങ്ങളുടെ വലിയ ട്രോളറുകളും എല്ലായിടത്തും ഉണ്ട്, പക്ഷേ റഷ്യന്‍, ചൈനീസ് കപ്പലുകളെ കണ്ടിട്ടില്ല,” അദ്ദേഹം വിശദമാക്കി.
