Leading News Portal in Kerala

‘ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല’; കെ മുരളീധരന്‍ K Muraleedharan says Congress has no obligation to respond to rahul mamkoottathil MLAs arrest  | Kerala


Last Updated:

തെറ്റുകാരെ ന്യായീകരിക്കുന്നതോ സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോ അല്ല കോൺഗ്രസിന്റെ നയമെന്നും കെ മുരളീധരൻ

News18
News18

ബലാത്സംഗക്കേസില്‍ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനോട് പ്രതികരിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ലെന്ന് കെ മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലെന്നും കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ് മറ്റ് കളരികള്‍ക്കുള്ളതല്ലെന്നും മുരളീധരൻ പറഞ്ഞു.

രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കാണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന് ശേഷമുള്ള ഒരു കാര്യത്തിലും അഭിപ്രായം പറയേണ്ട കാര്യം പാർട്ടിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സർക്കാരും പൊലീസും ഉചിതമായ തീരുമാനമെടുക്കണം.തെറ്റുകാരെ ന്യായീകരിക്കുന്നതോ സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോ അല്ല കോൺഗ്രസിന്റെ നയമെന്നും മുരളീധരൻ പറഞ്ഞു

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല’; കെ മുരളീധരന്‍