Leading News Portal in Kerala

സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയിക്കും; ഉടൻ പുറത്തുവരും;രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട് Rahul mamkoottathil challenges the investigating officers by saying he has got all evidence in his hands | Kerala


Last Updated:

തന്റെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

താൻ പുറത്തുവരുമെന്നും തന്റെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സ്വതന്ത്രനായി നിന്നാലും താൻ ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

എന്ത് കാര്യത്തിനാണ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് പാലക്കാട് നിന്ന് അറസ്റ്റിലായപ്പോൾ മുതൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നുണ്ടായിരുന്നു.തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ കേസിനെകുറിച്ച് വ്യക്തമാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ സംസാരിച്ചത്.

തനിക്ക് ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്നും അതെല്ലാം ഉഭയ സമ്മതപ്രകാരമുള്ളതായിരുന്നു എന്നും രാഹുൽ പറഞ്ഞു. നാളെ ഒരു ഘട്ടത്തിൽ ഈ ബന്ധങ്ങൾ തിരിച്ചടിയാകും എന്നുള്ള കാര്യവും അറിയാം. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ പ്രതിരോധിക്കാൻ എന്നുള്ളത് മനസ്സിലാക്കി പല തെളിവുകളും തന്റെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നും അതെല്ലാം കോടതിയിൽ ഹാജരാക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

നാളെ താൻ പുറത്തിറങ്ങും എന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും ജനങ്ങൾക്ക് തന്നെ വിശ്വാസമാണെന്നും സ്വതന്ത്രനായി നിന്നാലും താൻ വിജയിക്കും എന്നും പറഞ്ഞായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ തട്ടി കയറുകയും വെല്ലുവിളി ഉയർത്തുകയും ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയിക്കും; ഉടൻ പുറത്തുവരും’;രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട്