‘സൈക്കിക്ക് കോഴിയെ പിടികൂടുമ്പോൾ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ’ ടിപി സെൻകുമാർ former dgp and bjp leader tp senkumar questions about the criminal procedures in the arrest of Rahul mamkoottathil mla | Kerala
Last Updated:
ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകുമെന്നും ടിപി സെൻകുമാർ പൊലീസിന് മുന്നറിയിപ്പ് നൽകി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിന് പിന്നാലെ
ബലാത്സംഗ കേസിലെ അറസ്റ്റിൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് കുറിപ്പുമായി മുൻ ഡിജിപി ടിപി സെൻകുമാർ. ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ പൊലീസ് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ടിപി സെൻകുമാർ ചോദിച്ചു.
കാനഡയിൽ നിന്നു ബലാത്സംഗ പരാതി ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) വകുപ്പ് പ്രകാരമാണോ സ്റ്റേഷൻ ഓഫീസർക്ക് ലഭിച്ചത്. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിന് പോലീസ് ഓഫീസർ മറുപടി മെയിൽ അയച്ചിട്ടുണ്ടോ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ, അങ്ങിനെ നൽകിയെങ്കിലല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നും ടിപി സെൻകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഇനി നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങെനെ വൈദ്യ പരിശോധന നടത്താതെ എങ്ങനെ കേസ് വിശ്വാസയോഗ്യമാകുമെന്നും അറസ്റ്റിന്റെ കാരണങ്ങൾ എങ്ങനെ അറിയാൻ കഴിയുമെന്നും 187(1) പ്രകാരം കോടതിക്ക് എങ്ങനെ പ്രതിയെ റിമാൻഡ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകുമെന്നും ടിപി സെൻകുമാർ പൊലീസിന് മുന്നറിയിപ്പ് നൽകി.
കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും
ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്.
പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?
ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?
അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?
റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ?
അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?
ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?
പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?
എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?
എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?
എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?
ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.
Thiruvananthapuram,Kerala
Jan 12, 2026 11:46 AM IST
