Leading News Portal in Kerala

മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണമെന്ന് കേരള മുസ്ലിം ജമാഅത്ത്  Kerala Muslim Jamaat demands the division of Ernakulam district and wants new district with Muvattupuzha as its capital  | Kerala


Last Updated:

എറണാകുളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയർത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു

News18
News18

എറണാകുളം ജില്ല വിഭജിക്കണമെന്നും മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണമെന്നും കേരള മുസ്ലിം ജമാഅത്ത്. ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്നും ജില്ലയുടെ വികസനത്തിന് അത് അത്യാവശമാണെന്നും ജമാ അത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുൾപ്പെടെ കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയിൽ ഉന്നയിച്ച ജനകീയാവശ്യങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലയും വിഭജിക്കണമെന്ന ആവശ്യവും മുന്നോട്ടു വരുന്നുണ്ട്.

എറണാകുളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയർത്തണമെന്നും കേരളയാത്ര നിർദേശിച്ചു.യുവതലമുറയെ തകർക്കുന്ന ലഹരിമാഫിയയെ തടയുക, പെരിയാറിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കുക, കളമശ്ശേരി മെഡിക്കൽ കോളേജ് നവീകരിക്കുക, മെട്രോ പൊളിറ്റൻ സമിതിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക, തുരുത്തി ഫ്ലാറ്റ് സമുച്ചയത്തിന്റെ പൂർണ അവകാശം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ആവശ്യങ്ങളും കേരളയാത്ര മുന്നോട്ട് വച്ചു

കേരളയാത്രയുടെ ഉപനായകൻമാരായ സയിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദു റഹ്‌മാൻ സഖാഫി, കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, സെക്രട്ടറി സി.ടി. ഹാശിം തങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.