Leading News Portal in Kerala

‘എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്’; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം  High Court strongly criticizes Devaswom Board in sabarimala gold theft case | Kerala


Last Updated:

കേസിൽ പ്രതികളുടെ ജാമ്യാ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിനാണെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നുമായിരുന്നു ഹൈക്കോടതി വിമർശിച്ചത്. കേസിൽ പ്രതികളുടെ ജാമ്യാ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം

ശബരിമലയിലെ ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവയിൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിനിടെയാണ് കോടതി വിമർശനമുന്നയിച്ചത്.മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളാണ് കോടതിയ്ക്ക് മുന്നിൽ വന്നത്. ഇതിൽ ഗോവർധന്റെ ജാമ്യ ഹർജിയിലാണ് പ്രധാനമായും വാദം കേട്ടത്.

പല ആവശ്യങ്ങൾക്കായി താൻ 1.40 കോടി രൂപയോളം ശബരിമലയിൽ ചെലവഴിച്ചെന്നും ഇപ്പോൾ 25 ദിവസമായി ജയിലിൽ കിടക്കുകയാണെന്നെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവർധനനും സ്വർണക്കടത്തിൽ പ്രധാന പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ വാദം.

35 ലക്ഷം രൂപ മുടക്കിയാണ് ശബരിമല ശ്രീകോവിലിന്റെ വാതിൽ താൻ പണിത് കൊടുത്തതെന്നും ശ്രീ കോവിലിന്റെ മുമ്പിലെ ഹുണ്ടിക നിർമ്മിച്ചു കൊടുത്തത് താനാണെന്നും ഗോവർധൻ കോടതിയിൽ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയായ തന്നെ കേസിൽ കുടുക്കിയിരിക്കുകയാണെന്നും ഗോവർധൻ കോടതിയിൽ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്’; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം