Leading News Portal in Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടി ഗൗതമി; രാജപാളയം സീറ്റ് വേണമെന്ന് AIADMK നേതൃത്വത്തോട് ആവശ്യപ്പെട്ടു| Actress Gautami to contest in Tamil Nadu assemby elections requests AIADMK leadership for Rajapalayam seat | India


Last Updated:

പ്രിയപ്പെട്ട മണ്ഡലമായ രാജപാളയത്ത് നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി

ഗൗതമി
ഗൗതമി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി നടിയും അണ്ണാ ഡിഎംകെ(AIADMK) ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയുമായ ഗൗതമി. കുറെ വർഷങ്ങളായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുകയാണ്. തന്റെ പ്രിയപ്പെട്ട മണ്ഡലമായ രാജപാളയത്ത് നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ഏഴുവർഷമായി ഈ മണ്ഡലത്തിൽ സജീവമാണ്. മത്സരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിലും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി. ‘രാജപാളയത്ത് മത്സരിക്കാൻ ആഗ്രഹമുള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുറെ വർഷമായി അവിടെ മത്സരിക്കാൻ മനസുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ’- ഗൗതമി പറഞ്ഞു.

ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞ വർഷമാണ് പാർട്ടിവിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചയാളെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഗൗതമി പാർട്ടി വിട്ടത്. ഗൗതമി നേരത്തേ ആന്ധ്രയിലും കർണാടയിലും ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

Chennai: Tamil actress Gautami Tadimalla is preparing to contest the Tamil Nadu Assembly election from the Rajapalayam constituency and has conveyed her interest to the All India Anna Dravida Munnetra Kazhagam (AIADMK) leadership. Gautami currently serves as the deputy secretary of the AIADMK’s propaganda wing. She joined the party in February 2024 after quitting the Bharatiya Janata Party (BJP).