Leading News Portal in Kerala

Virat Kohli News| നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; ‘കിങ് കോഹ്‌ലി’ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു| Virat Kohli Becomes World No 1 ODI Batter After Four Years | Sports


Last Updated:

ഒരു ഘട്ടത്തിൽ ഫോം ഔട്ടായിരുന്ന താരം, ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 5 മത്സരങ്ങളിൽ 50-ൽ അധികം റൺസ് കണ്ടെത്തിയാണ് ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയത്

വിരാട് കോഹ്ലി
വിരാട് കോഹ്ലി

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി വീണ്ടും ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമത്. കരിയറിൽ ഇത് 11-ാം തവണയാണ് കോഹ്‌ലി റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ 93 റൺസാണ് കോഹ്‌ലിയെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്.

ഒരു ഘട്ടത്തിൽ ഫോം ഔട്ടായിരുന്ന താരം, ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 5 മത്സരങ്ങളിൽ 50-ൽ അധികം റൺസ് കണ്ടെത്തിയാണ് ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളുമാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. ഈ പ്രകടനത്തോടെ 2027ലെ ലോകകപ്പിലും കോഹ്‌ലിയുടെ സാന്നിധ്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.

തിരിച്ചടി നേരിട്ട് ഹിറ്റ്മാൻ; നേട്ടമുണ്ടാക്കി ഡാരിൽ മിച്ചൽ

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 26 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. വഡോദര ഏകദിനത്തിൽ 84 റൺസ് നേടിയ കിവി താരം ഡാരിൽ മിച്ചൽ രണ്ടാമതെത്തി.

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ് (Top 5):‌

1. വിരാട് കോഹ്‌ലി (ഇന്ത്യ) – 785 പോയിന്റ്

2. ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്) – 784 പോയിന്റ്

3. രോഹിത് ശർമ്മ (ഇന്ത്യ) – 775 പോയിന്റ്

4. ഇബ്രാഹിം സദ്രാൻ (അഫ്ഗാനിസ്താൻ) – 764 പോയിന്റ്

5. ശുഭ്മൻ ഗിൽ (ഇന്ത്യ) – 725 പോയിന്റ്

ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ പത്താമതും കെ എൽ രാഹുൽ 11-ാം സ്ഥാനത്തുമുണ്ട്. ബൗളർമാരുടെ പട്ടികയിൽ കുൽദീപ് യാദവ് മൂന്നാം സ്ഥാനം നിലനിർത്തി.

നിലവിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ആവേശത്തിലാണ് ഇന്ത്യ. കോഹ്‌ലിയുടെ തകർപ്പൻ ഫോം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിലും ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്നത്തെ കളി കൂടി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Summary: Indian superstar Virat Kohli has once again secured the top position in the ICC ODI Batting Rankings. This marks the 11th time in his career that Kohli has reached the pinnacle of the rankings. His brilliant knock of 93 runs in the first ODI against New Zealand propelled him back to the top of the world. Kohli achieved this milestone after a gap of four years, silencing critics with his remarkable comeback to peak form.