കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ സായ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ | Two Female Sports Students Found Dead in SAI Hostel Room in Kollam | Kerala
Last Updated:
തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്
കൊല്ലം: കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിവ് കായിക പരിശീലനത്തിനായി വിദ്യാർത്ഥിനികളെ കാണാതിരുന്നതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
