പാലക്കാട് വിദ്യാർഥിയ്ക്ക് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ | principal suspended in palakkad student sexual assault case | Crime
Last Updated:
കഴിഞ്ഞ നവംബറിലാണ് ആറാം ക്ലാസുകാരനെ അധ്യാപകനായ അനിൽ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചത്
പാലക്കാട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പീഡനവിവരം അറിഞ്ഞിട്ടും അത് പോലീസിൽ അറിയിക്കാതെ മറച്ചുവെക്കാൻ ശ്രമിച്ച പ്രധാനാധ്യാപികയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിൽ കൂടുതൽ കുട്ടികൾ പീഡനത്തിനിരയാകുന്നത് ഒഴിവാക്കാമായിരുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. കൂടാതെ, സ്കൂൾ മാനേജരെ സ്ഥാനത്തുനിന്ന് പിരിച്ചുവിടാനുള്ള നടപടികളും വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് ആറാം ക്ലാസുകാരനെ അധ്യാപകനായ അനിൽ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചത്. പ്രതിയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും നിരവധി അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Palakkad,Kerala
Jan 15, 2026 11:21 AM IST
