Leading News Portal in Kerala

യു എസിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ‌ഇന്ത്യൻ വംശജയായ 35കാരി അറസ്റ്റിൽ| 35-Year-Old Indian-Origin Woman Arrested for Murdering Her Two Children in the US | World


Last Updated:

അഞ്ചും ഏഴും വയസ്സുള്ള തന്റെ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റ്

പ്രിയദര്‍ശിനി നടരാജൻ
പ്രിയദര്‍ശിനി നടരാജൻ

അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ 35 വയസുള്ള ഇന്ത്യൻ വംശജയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സിയിലെ ഹിൽസ്‌ബറോയിൽ താമസിക്കുന്ന‌ പ്രിയദർശിനി നടരാജൻ ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ സ്വന്തം മക്കളെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ റിപ്പോർട്ട്.

ജനുവരി 13ന് വൈകുന്നേരമാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കുട്ടികളുടെ പിതാവെന്ന് കരുതുന്ന വ്യക്തിയാണ് 911 എന്ന എമർജൻസി നമ്പറിൽ വിളിച്ച് വിവരമറിയിച്ചതെന്ന് സോമർസെറ്റ് കൗണ്ടി പ്രോസിക്യൂട്ടർ ജോൺ മക്ഡൊണാൾഡ് പറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അഞ്ചും ഏഴും വയസ്സുള്ള തന്റെ രണ്ട് ആൺമക്കളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. “ഭാര്യ കുട്ടികളെ എന്തോ ചെയ്തിട്ടുണ്ട്” എന്നും ഇയാൾ ഫോണിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെയും ഭാര്യ പ്രയദർശിനിയെയും വീട്ടിൽ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

പ്രിയദർശിനിക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ (രണ്ട് കേസുകൾ), നിയമവിരുദ്ധമായ ആവശ്യത്തിന് ആയുധം കൈവശം വെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിലവിൽ സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കുട്ടികളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കുന്നതിനായി നോർത്തേൺ റീജിയണൽ മെഡിക്കൽ എക്സാമിനർ ഓഫീസിൽ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും.

Summary: US police have arrested a 35-year-old woman of Indian origin in connection with the murder of her two young children in New Jersey. The accused, identified as Priyatharsini Natarajan, a resident of Hillsborough, New Jersey, allegedly killed her own children last Tuesday, according to investigation reports.The incident came to the attention of the police on the evening of January 13. Somerset County Prosecutor John McDonald stated that an individual, believed to be the children’s father, alerted the authorities by calling the emergency number 911.