Leading News Portal in Kerala

മലപ്പുറത്ത് ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി ഉടമ മരിച്ചു|Mini Lorry Owner Crushed to Death by His Own Vehicle in Edakkara | Kerala


Last Updated:

വ്യാഴാഴ്ച രാത്രി വീടിന് സമീപമായിരുന്നു അപകടം നടന്നത്

News18
News18

മലപ്പുറം: ഇറക്കത്ത് നിർത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ടു നീങ്ങി ദേഹത്ത് കയറി ഉടമ മരിച്ചു. എടക്കര തോണിക്കൈ സ്വദേശി ഷിജു (കുട്ടൻ-48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഷിജുവിന്റെ വീടിന് സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ ഡ്രൈവർ കൂടിയാണ് ഷിജു.

വീടിന് സമീപത്തെ ചെറിയ ഇറക്കമുള്ള വഴിയിൽ ലോറി നിർത്തിയിട്ട ശേഷം അതിൽ നിന്നും വീട്ടുസാധനങ്ങൾ എടുത്ത് മുന്നോട്ട് നടക്കുകയായിരുന്നു ഷിജു. ഈ സമയത്ത് വാഹനം അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഉരുണ്ട് വന്ന് ഷിജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വഴിയിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

മലപ്പുറം എടക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.