Leading News Portal in Kerala

നിലമ്പൂര്‍-നഞ്ചൻകോട് റെയിൽ പാത; മെട്രോമാൻ ഇ ശ്രീധരൻ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർ‌ച്ച നടത്തി| Metroman E Sreedharan Meets Railway Minister Ashwini Vaishnaw | Kerala


Last Updated:

കേരളത്തിലെ റെയിൽ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചുവെന്ന് കേന്ദ്രമന്ത്രി

മെട്രോമാൻ ഇ  ശ്രീധരൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തുന്നു
മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തുന്നു

ന്യൂഡൽഹി: മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘ഡോ. ഇ ശ്രീധരൻ ഇന്ന് എന്നെ സന്ദർശിച്ചു. റെയിൽവേ കണക്ടിവിറ്റി ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ചായിരുന്നു ചർച്ചകൾ. നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയിൽ പാതയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയിൽ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചു’ – കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫേസ്ബുക്കിൽ കുറിച്ചു.

Summary: Metroman E Sreedharan met with Union Railway Minister Ashwini Vaishnaw in Delhi. The Minister himself shared information about the meeting through a Facebook post. “Dr. E. Sreedharan visited me today. The discussions focused on strengthening railway connectivity. We held detailed talks regarding the proposed Nilambur-Nanjangud new railway line. E. Sreedharan shared several ideas related to improving railway connectivity and infrastructure in Kerala,” Union Minister Ashwini Vaishnaw wrote on Facebook.