കൊല്ലത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം; 53കാരൻ പിടിയിൽ Man arrested for breaking into house and sexually assaulting woman in Kollam | Crime
Last Updated:
യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു
കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ സുലൈമാൻ (53) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
യുവതി വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി മദ്യപിച്ചെത്തിയ സുലൈമാൻ അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും കടയ്ക്കൽ പോലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വയല ഭാഗത്തുനിന്നാണ് പോലീസ് സുലൈമാനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Kollam,Kollam,Kerala
