Deepak Death Case: ദീപക്കിന്റെ മരണം: ‘യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം’;കുടുംബം കമ്മിഷണർക്ക് പരാതി നൽകി Kozhikode Deepaks death Murder charges should be filed against the young woman Family files complaint with Commissioner | Kerala
Last Updated:
മനുഷ്യാവകാശ കമ്മിഷനും കളക്ടർകക്കും ഡിജിപിക്കും മന്ത്രിയ്ക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.
കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ വ്യാജ ലൈംഗികാതിക്രമ വീഡിയോയുടെ പേരിൽ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി കുടുംബം. നടന്നത് കൊലപാതകമാണെന്നും യുവതിയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മിഷനും കളക്ടർകക്കും ഡിജിപിക്കും മന്ത്രിയ്ക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് ദീപക്കിന്റെ അമ്മയുടെ പേരിലാണ് പരാതി നൽകിയിരക്കുന്നത്.
യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക്(41) ജീവനൊടുക്കിയത്.കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്ന ദീപക് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പയ്യന്നൂരിൽ പോയി തിരികെ വരുന്ന യാത്രയ്ക്കിടെ സ്വകാര്യ ബസിൽ വച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്.
ലൈഗികാതിക്രമം എന്ന പേരിൽ യുവതി പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ കണ്ട ദീപക് കടുത്ത മനോവിഷമത്തിലായിരുന്നെന്നും ഇക്കാര്യം അമ്മയോടും സുഹൃത്തുക്കളോടും ചില സുഹൃത്തുക്കളോടും സംസാരിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കുമെന്ന കടുത്ത മനോവിഷമം ദീപക്കിനുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയതെന്നും ദീപക്കിന്റെ മരണത്തിന് കാരണം യുവതിയാണെന്നും അതുകൊണ്ടുതന്നെ യുവതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നുമാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.
വീഡിയോ ചിത്രീകരിച്ചു എന്ന് പറയുന്ന ബസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ലൈഗികാതിക്രമത്തെക്കുറിച്ച് അറിയിച്ചെന്ന യുവതിയുടെ വാദം വടകര പൊലീസ് തള്ളി. സംഭവത്തിനു ശേഷം ഫേസ്ബുക്ക അക്കൌണ്ട് യുവതി നീക്കം ചെയ്തു.
Kozhikode,Kerala
