Leading News Portal in Kerala

നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ലെന്ന് കെ.സുരേന്ദ്രൻ bjp leader K Surendran says Nair and Ezhava communities are not the monopoly of any organization. | കേരള വാർത്ത


Last Updated:

പ്രശ്നാധിഷ്ഠിതമായ നിലപാടാണ് ബിജെപി എല്ലാകാലത്തും സമുദായിക സംഘടനകളോട് സ്വീകരിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ

കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ

ഹിന്ദുക്കളുടെ കുത്തകയല്ല ബിജെപി എന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നായർ, ഈഴവ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്നും ഇത്തരം പരാമർശങ്ങളെ പാർട്ടി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രശ്നാധിഷ്ഠിതമായ നിലപാടാണ് ബിജെപി എല്ലാകാലത്തും സമുദായിക സംഘടനകളോട് സ്വീകരിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നതിൽ കേരളത്തിലെ മറ്റ് രണ്ട് മുന്നണികൾക്ക് അങ്കലാപ്പാണ്. ജി. സുകുമാരൻ നായരോ വെള്ളാപ്പള്ളി നടേശനോ പറയുന്ന കാര്യങ്ങളോട് യോജിക്കാനോ വിയോജിക്കാനോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.എന്നാൽ കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് ഇവിടുത്തെ രണ്ട് മുന്നണികൾക്കും വലിയ അങ്കലാപ്പാണ് ഉണ്ടാക്കുന്നത്. ഈ ഭൂരിപക്ഷ ഐക്യം ഈ മുന്നണികളെ സംബന്ധിച്ച് ഒരു പേടിസ്വപ്നമാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.