‘കേരളം വികസിച്ചു, ബംഗാളിന് എന്തുപറ്റി?’ രാഹുൽ ഗാന്ധിയോട് അതിഥി തൊഴിലാളി; മൈക്ക് തട്ടിപ്പറിച്ച് കോൺഗ്രസ് പ്രവർത്തകർ|Congress Leaders Snatch Mic Midway as Migrant Worker Questions Rahul Gandhi on Bengal’s Backwardness | കേരള വാർത്ത
Last Updated:
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിക്കിടെ വികസന കാര്യത്തിൽ ചോദ്യമുന്നയിച്ച് അതിഥി തൊഴിലാളി. കേരളം കൈവരിച്ച വികസനം എന്തുകൊണ്ട് ബംഗാളിൽ ഉണ്ടാകുന്നില്ല എന്നായിരുന്നു യുവാവിന്റെ ചോദ്യം. എന്നാൽ യുവാവ് ചോദ്യം ചോദിച്ചു തുടങ്ങിയതോടെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മൈക്ക് തട്ടിപ്പറിച്ചത് ചർച്ചകൾക്ക് ഇടയാക്കി. നേതാക്കളുടെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സദസ്സിലുള്ളവർക്ക് രാഹുൽ ഗാന്ധിയുമായി സംസാരിക്കാൻ താല്പര്യമുണ്ടോ എന്ന് കെ.സി. വേണുഗോപാൽ ചോദിച്ചപ്പോഴാണ് ബംഗാൾ സ്വദേശിയായ യുവാവ് എഴുന്നേറ്റത്. ‘ഹലോ രാഹുൽ സാർ’ എന്ന് വിളിച്ച യുവാവിന്റെ അടുത്തേക്ക് രാഹുൽ ഗാന്ധി വേദിയുടെ മുൻഭാഗത്തേക്ക് വന്നു. “കേരളം ഇത്രയധികം വികസിച്ചിട്ടും തന്റെ നാടായ ബംഗാൾ എന്തുകൊണ്ട് പിന്നാക്കം പോയി” എന്നായിരുന്നു യുവാവ് ഹിന്ദിയിൽ ചോദിച്ചത്.
BOY : “Kerala is developed, why Bengal is so ‘Ghisa Hua’?”
Congress workers snatched the mic & mocked him for speaking Hindi.
BOY : “I asked Rahul Gandhi, he understands Hindi”
pic.twitter.com/G83cokVfJZ
— News Algebra (@NewsAlgebraIND) January 19, 2026
യുവാവ് ചോദ്യം തുടരുന്നതിനിടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മതി എന്ന് വേദിയിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എം.പി പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന മറ്റ് കോൺഗ്രസ് നേതാക്കൾ യുവാവിന്റെ കൈയിലുണ്ടായിരുന്ന മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. തനിക്ക് ഹിന്ദി അറിയാമെന്നും രാഹുൽ പറയുന്നത് മനസ്സിലാകുമെന്നും യുവാവ് വിളിച്ചുപറഞ്ഞെങ്കിലും നേതാക്കൾ അത് ചെവിക്കൊണ്ടില്ല.
Kochi [Cochin],Ernakulam,Kerala
‘കേരളം വികസിച്ചു, ബംഗാളിന് എന്തുപറ്റി?’ രാഹുൽ ഗാന്ധിയോട് അതിഥി തൊഴിലാളി; മൈക്ക് തട്ടിപ്പറിച്ച് കോൺഗ്രസ് പ്രവർത്തകർ
