Leading News Portal in Kerala

‘ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല’; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് | No believer can reject islamic republic says jaamat e Islami gen secratary Sheik Mohammed karakkunnu | കേരള വാർത്ത


Last Updated:

ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും മതരാഷ്ട്രവാദം ഇപ്പോഴില്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ജൂൺ 10 ന് പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

News18
News18

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഒരു ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും (സത്യവിശ്വാസി) ഇസ്ലാമിക് റിപ്പബ്ലിക്കിനെ (മതരാഷ്ട്രവാദം) തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും മതരാഷ്ട്രവാദം ഇപ്പോഴില്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ജൂൺ 10 ന് പറഞ്ഞിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കു കയാണ് എന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പ്രവാചകനെ സ്നേഹിക്കുന്ന ഒരു വിശ്വാസിക്കും ഇതിനെ എതിർക്കാൻ കഴിയില്ലെന്നും, “ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ?” എന്ന ചോദ്യവുമായാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ? പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ. അതിൻറെ ആസ്ഥാനം മദീനയായിരുന്നു.അത് സ്ഥാപിതമായത്. അതിൻറെ നായകനെ അന്നാട്ടുകാർ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിൻറെ പേര് നൽകുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുൽ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തിൽ താഴെയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലികിനെ വിമർശിക്കുന്നവർ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല.

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന ഒട്ടേറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല’; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്