വില കുറവിന് പിന്നാലെ വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി ടാറ്റ പഞ്ച് ഇവി ; സവിശേഷതകൾ അറിയാം |tata Punch EV, Tiago EV get additional cash discounts after price cuts
24kWh ബാറ്ററി വേരിയൻ്റിൽ ഈ ഓഫർ ലഭ്യമാണ്. അതേ സമയം, 19.2kWh വേരിയൻ്റിനൊപ്പം 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിൻ്റെ വില 7.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ 10.99 ലക്ഷം (എക്സ്-ഷോറൂം) വരെയാണ്. 19.2kWh, 24kWh ബാറ്ററി ഓപ്ഷനുകളിൽ ഈ വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാകും, ഒരിക്കൽ ഫുൾ ചാർജ് ചെയ്താൽ ഈ വാഹനത്തിന് യഥാക്രമം 221 കിലോമീറ്ററും 275 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കും. (ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.)