ട്രെയിനിന്റെ മൈലേജ് അറിയാമോ? ഒരു ലിറ്റർ ഡീസലിന് ട്രെയിൻ എത്ര ദൂരം ഓടും?| do you know the mileage of train per liter of diesel
വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് മൈലേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റർ ഇന്ധനം ഉപയോഗിച്ച് വാഹനം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് മൈലേജ് എന്ന പദത്തിന്റെ നിർവചനം. മറ്റേതൊരു വാഹനത്തെയും പോലെ ട്രെയിൻ മൈലേജും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ട്രെയിൻ ലിറ്ററിന് എത്ര കിലോമീറ്റർ നൽകുമെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്, കാരണം ട്രെയിനിന്റെ തരം (എക്സ്പ്രസ്, ഹൈ-സ്പീഡ്, പാസഞ്ചർ), അത് വഹിക്കുന്ന കോച്ചുകളുടെ എണ്ണം എന്നിവയെ ആശ്രയിച്ച് അതിന്റെ മൈലേജ് വ്യത്യാസപ്പെടുന്നു.