തിരുപ്പതി-കൊല്ലം റൂട്ടിൽ കേരളത്തിന് പുതുതായി ഒരു എക്സ്പ്രസ് ട്രെയിൻ കൂടി | new express train for Kerala on Tirupati-Kollam route
Last Updated:
കൊല്ലം-തിരുപ്പതി-കൊല്ലം ദ്വൈവാര എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്
കൊല്ലം: തിരുപ്പതി-കൊല്ലം റൂട്ടിൽ കേരളത്തിന് പുതുതായി ഒരു എക്സ്പ്രസ് ട്രെയിൻ കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. കൊല്ലം-തിരുപ്പതി-കൊല്ലം ദ്വൈവാര എക്സ്പ്രസ് ട്രെയിന് അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായതായി എൻ കെ പ്രേമചന്ദ്രന് എംപി അറിയിച്ചു. ഇതിന്റെ ഫ്ലാഗ് ഓഫ് മാർച്ച് 12നു കൊല്ലത്തു നടക്കും. ഓൺലൈനിലൂടെ പ്രധാനമന്ത്രിയാണ് ഫ്ലാഗ് ഓഫ് നിർവഹിക്കുക. ആഴ്ച്ചയിൽ രണ്ടു സർവ്വീസുകളാണ് ഉള്ളത്. തിരുപ്പതി-കൊല്ലം സർവീസ് ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊല്ലം-തിരുപ്പതി സർവീസ് ബുധൻ, ശനി ദിവസങ്ങളിലുമാണ്.
തിരുപ്പതിയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40നു പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. കൊല്ലത്തുനിന്നു രാത്രി പത്തിനു യാത്രതിരിക്കുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 3.20 ന് തിരുപ്പതിയിൽ എത്തും. ചിറ്റൂർ, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, ചങ്ങനാശേരി, മാവേലിക്കര എന്നിവയാണ് സ്റ്റോപ്പുകൾ. തിരുപ്പതിയിലേക്ക് സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു.
March 10, 2024 4:08 PM IST
തിരുപ്പതി-കൊല്ലം റൂട്ടിൽ കേരളത്തിന് പുതുതായി ഒരു എക്സ്പ്രസ് ട്രെയിൻ കൂടി