350 ട്രാഫിക് നിയമലംഘനങ്ങൾക്ക് ബൈക്കർ പിഴയടക്കേണ്ടത് 3.2 ലക്ഷം | 3.2 lakh rupee fine for biker on 350 traffic violations in Bengaluru
Last Updated:
ലെയ്ൻ തെറ്റിച്ച് വണ്ടിയോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ലംഘനങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്
ബംഗളൂരു ട്രാഫിക് പോലീസിന്റെ നോട്ടപ്പുള്ളിയായി സുധാമനഗർ സ്വദേശിയായ ബൈക്കർ. സമീപ മാസങ്ങളിലായി 350 ലംഘനങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത് എന്നും പിഴയിനത്തിൽ ആകെ 3.2 ലക്ഷം രൂപ അടക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. കുടിശികയായി അടക്കേണ്ട തുക ഉടനടി തീർപ്പാക്കാൻ ഇയാൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചും പോലീസ് താക്കീത് നൽകി.
ലെയ്ൻ തെറ്റിച്ച് വണ്ടിയോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ലംഘനങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത് എന്ന് ബംഗളൂരു ട്രാഫിക് പോലീസ് പറയുന്നു. നിയമലംഘനങ്ങൾ സംബന്ധിച്ച് നേരിട്ട് അറിയിക്കുന്നതിനും താക്കീത് നൽകുന്നതിനുമായി പോലീസ് ഇയാളുടെ വീട്ടിലും എത്തിയിരുന്നു.
എന്നാൽ പിഴയായി ഇത്രയും തുക അടക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് ബൈക്കർ പ്രതികരിച്ചത്. ബൈക്കിന്റെ ഇപ്പോഴത്തെ വിപണി മൂല്യം വെറും 30,000 രൂപ മാത്രണെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് പോലീസ് ഇയാൾക്കു മുന്നിൽ ഒരു പേയ്‌മെൻ്റ് പ്ലാൻ ഓപ്‌ഷൻ നിർദേശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഔപചാരികമായി പരാതി ഫയൽ ചെയ്യും എന്നും പോലീസ് മുന്നറിയിപ്പ് നൽകി.
മുൻപും സമാനമായ കേസുകൾ ബംഗളൂരുവിൽ ഉണ്ടായിട്ടുണ്ട്. അടുത്തിടെ, 99 നിയമലംഘനങ്ങൾ സ്വന്തം പേരിലുള്ള മറ്റൊരു ബൈക്ക് ഉടമയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. 46 നിയമലംഘനങ്ങൾ നടത്തിയ മറ്റൊരു ബൈക്ക് ഉടമയെയും ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റ് മാസം പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ഉടൻ തന്നെ 13,850 രൂപ പിഴയായി വാങ്ങുകയും ചെയ്തിരുന്നു.
February 13, 2024 10:20 PM IST