Leading News Portal in Kerala

Baojun Yep Plus | എം.ജി കോമറ്റ് പ്ലാറ്റ്ഫോമിൽ ചെറിയ ഇലക്ട്രിക് എസ്.യു.വിയുമായി ബാവോജുൻ യെപ് പ്ലസ്; ഒറ്റ ചാർജിൽ 400 കിലോമീറ്റർ റേഞ്ച് | Baojun Yep Plus a small electric SUV on the MG Comet platform


Last Updated:

ബാറ്ററി പ്രത്യേകതകൾ ചാർജിങ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല

ബാവോജുൻ യെപ് പ്ലസ്ബാവോജുൻ യെപ് പ്ലസ്
ബാവോജുൻ യെപ് പ്ലസ്

ചൈനീസ് ചെറു ഇലക്ട്രിക് എസ്.യു.വിയായ ബാവോജുൻ യെപ് പ്ലസ് ആഗോളതലത്തിൽ അവതരിപ്പിച്ചു. യെപ് പ്ലസ് 2024 മാർച്ചോടെ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. നിലവിൽ ഇന്ത്യയിൽ ലഭ്യമായ എംജി കോമറ്റ് ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് യെപ് പ്ലസ് രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യം പുറത്തിറങ്ങുന്നത് അഞ്ച് ഡോർ ഇവിയാണെങ്കിലും പിന്നീട് ത്രീ-ഡോർ ചെറു പതിപ്പും പുറത്തിറക്കും.

ബാവോജുൻ ത്രീ-ഡോർ യെപ്പിന്റെ വീൽബേസും നീളവും കോമറ്റിനേക്കാൾ കൂടുതലാണ്. ഡിഫെൻഡർ-സ്റ്റൈൽ ബ്ലാക്ക്ഡ്-ഔട്ട് സി-പില്ലർ, പുതിയ അലോയ് വീലുകൾ എന്നിവ കൂടാതെ ഒരു സ്പെയർ ടയറും ഉണ്ടാകും. യെപ്പും യെപ് പ്ലസും ഡിസൈനിന്റെ കാര്യത്തിൽ ഏതാണ്ട് ഒരേപോലെയാണ്. യെപ്പിന് ത്രീ ഡോറും യെപ്പ് പ്ലസിന് ഫൈവ് ഡോറുമായിരിക്കും. ബോക്‌സി രൂപത്തിലുള്ള EV എസ്‌യുവികൾ കാഴ്ചയിൽ മാരുതി സുസുകി ജിംനി സാദൃശ്യമുണ്ട്. സ്ലാബ് സൈഡഡ് സ്‌റ്റൈലിംഗ് മുതൽ ചെറുതും എന്നാൽ കരുത്തുറ്റ ലൈറ്റ് യൂണിറ്റുമുണ്ട്. കൂടാതെ പോർഷെയ്ക്ക് സമാനമായ ഗ്രാഫിക്സും ഇതിലുണ്ട്.

ബാറ്ററി പ്രത്യേകതകൾ ചാർജിങ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ Yep-ലെ 28.1kWh ബാറ്ററിയേക്കാൾ വലിയ യൂണിറ്റാണ് Yep Plus-ന് ലഭിക്കുന്നത്. യെപ് പ്ലസ് 401 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് സൂചന. റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന 102 എച്ച്‌പി മോട്ടോറിൽ നിന്നാണ് പവർ വരുന്നത്, ബയോജൂൺ 150 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.

Baojun-ന്റെ Yep ഇവി എസ്.യു.വിയും എം.ജി കോമറ്റ് ഇ.വിയും ഒരേ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023-ന്റെ മധ്യത്തിൽ MG മോട്ടോർ ഇന്ത്യ യെപ്പിന്റെ ഡിസൈൻ ട്രേഡ്മാർക്ക് ചെയ്തിരുന്നു. 2025-ഓടെ യെപ് പ്ലസ് ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പഞ്ച് ഇവിയുമായാണ് ബാവോജുൻ യെപ് പ്ലസ് മത്സരിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Auto/

Baojun Yep Plus | എം.ജി കോമറ്റ് പ്ലാറ്റ്ഫോമിൽ ചെറിയ ഇലക്ട്രിക് എസ്.യു.വിയുമായി ബാവോജുൻ യെപ് പ്ലസ്; ഒറ്റ ചാർജിൽ 400 കിലോമീറ്റർ റേഞ്ച്