Leading News Portal in Kerala

Vande Bharat Special | ചെന്നൈ-കോട്ടയം-ചെന്നൈ റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേഭാരത്; സർവീസ് വെള്ളി, ഞായർ ദിവസങ്ങളിൽ | Sabarimala Special Vandebharat on Chennai-Kottayam route Service Fridays and Sundays


Last Updated:

ഡിസംബർ 15 മുതൽ 24 വരെ ചെന്നൈയിൽനിന്ന് കോട്ടയം വരെ നാല് സർവീസുകളാണ് സ്പെഷ്യൽ വന്ദേഭാരത് ഉപയോഗിച്ച് നടത്തുക

വന്ദേ ഭാരത് ഫ്ലാഗ് ഓഫ്വന്ദേ ഭാരത് ഫ്ലാഗ് ഓഫ്
വന്ദേ ഭാരത് ഫ്ലാഗ് ഓഫ്

കൊച്ചി: ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിൽ ശബരിമല വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ആഴ്ചയിൽ രണ്ടു ദിവസമാണ് ശബരിമല സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ദക്ഷിണ റെയിൽവേയാണ് വന്ദേഭാരത് സ്പെഷ്യൽ സർവീസ് ട്രെയിൻ സംബന്ധിച്ച വിവരം അറിയിച്ചത്. ഡിസംബർ 15 മുതൽ 24 വരെ നാല് സർവീസുകളാണ് നടത്തുക.

വെള്ളിയാഴ്ചയും, ഞായറാഴ്ചയും രാവിലെ 8.30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യൽ വന്ദേഭാരത് രാത്രി ഏഴ് മണിക്ക് കോട്ടയത്ത് എത്തിച്ചേരും. തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷ്യൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും

എറണാകുളം നോർത്ത് , തൃശൂർ, പാലക്കാട്‌ എന്നിവയാണ് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന് കേരളത്തിലെ സ്റ്റോപ്പുകൾ. ഇതുകൂടാതെ പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.

തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.

ഇത് കൂടാതെ ചെന്നൈ-കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. ക്രിസ്മസ് അവധി ദിനങ്ങൾ പ്രമാണിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് ഈ സർവീസ്. ചെന്നൈയിൽനിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂരിൽ എത്തും. തിരികെ 3.05ന് പുറപ്പെടുന്ന ട്രെയിൻ രാതി 9.50ഓടെ ചെന്നൈയിലെത്തും. കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.