‘ചൈനയെ പിന്നിലാക്കി ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാതാക്കളാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം’: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Last Updated:
ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്തുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം നേടാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: 2027ഓടെ വാഹന നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമമെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പ്രാഗില്‍ വെച്ച് നടക്കുന്ന 27-ാമത് വേള്‍ഡ് റോഡ് കോണ്‍ഗ്രസിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് ഉയർന്ന സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയിലെ അര്‍ബണ്‍ എക്സ്റ്റന്‍ഷന്‍ റോഡ്-2, റിംഗ് റോഡ് പ്രോജക്ട്, എന്നിവയുടെ പുരോഗതിയെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. വരും മാസങ്ങളില്‍ ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹയിലെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയ്ക്കാന്‍ ഈ റോഡ് ശൃംഖലയ്ക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖല ശക്തി പ്രാപിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ ജപ്പാനെ കടത്തിവെട്ടി മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കയും ചൈനയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്തുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം നേടാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. എന്‍ജീനിയറിംഗ് കഴിവുകള്‍, കുറഞ്ഞ വേതനം, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ ഇതെല്ലാം ഈ സ്ഥാനത്തേക്ക് എത്താന്‍ ഇന്ത്യയെ സഹായിക്കും.
കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യയിലെ ഓട്ടോ മൊബൈല്‍ രംഗം വിജയത്തിന്റെ പാതയിലേക്ക് എത്തിയിട്ടുണ്ട്. പ്രാദേശിക ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
New Delhi,New Delhi,Delhi
October 06, 2023 6:33 AM IST
‘ചൈനയെ പിന്നിലാക്കി ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാതാക്കളാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം’: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി